പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ബീന സോമന്‍

പ്രസിഡൻ്റ്

ജോര്‍ജ്ജ് വര്‍ഗ്ഗീസ്

വൈസ് പ്രസി‍ഡന്‍റ് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജെയ്സി കോശി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രസന്ന രാജന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മണിലാല്‍ വൈ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വി. എന്‍ അനില്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 

സ്ഥലം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത്, കോഴഞ്ചേരി താലൂക്ക്, പത്തനംതിട്ട ജില്ല, കേരള
വാര്‍ഡുകള്‍: 16
നിയമസഭ മണ്ഡലം : കോന്നി
ലോകസഭ മണ്ഡലം : പത്തനംതിട്ട
വില്ലേജുകള്‍ : വള്ളിക്കോട്, തുമ്പമണ്‍
ആകെ ജനസംഖ്യ : 19764

വിസ്തീര്‍ണ്ണം : 18.66 ച. കി. മീ

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ കോന്നി ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് വള്ളിക്കോട് ഗ്രാമപഞ്ചായത്ത്. 18.86 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തില്‍ ആകെ വാര്‍ഡുകളുടെ എണ്ണം 16 ആണ്. മുന്‍കാലത്ത് കുന്നത്തൂര്‍ താലൂക്കിന്റെ ഭാഗമായിരുന്ന വള്ളിക്കോട് വില്ലേജില്‍ ഒരു വില്ലേജ് യൂണിയന്‍ നിലവില്‍ വന്നത് 1951 -ല്‍ ആയിരുന്നു. ഏഴ് അംഗങ്ങള്‍ ഉണ്ടായിരുന്ന സമിതിയുടെ പ്രസിഡന്റ് യശ:ശരീരനായ കൈനിക്കര ഇല്ലത്ത് ഡി ദാമോദരന്‍ പോറ്റി ആയിരുന്നു. 1963-ല്‍ വള്ളിക്കോട് പഞ്ചായത്ത് 9 വാര്‍ഡുകളായി വിഭജിക്കുകയും, അതിന്റെ ആദ്യത്തെ ഭരണസമിതിയുടെ പ്രസിഡന്റായി യശ:ശരീരനായ സി കെ ശശാങ്കന്‍ നായര്‍ അധികാരമേല്‍ക്കുകയും ചെയ്തു. ഈ ഭരണ സമിതിക്ക് 1979 വരെ അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞു. അന്നത്തെ പഞ്ചായത്ത് ആസ്ഥാനം ‘മായാലില്‍ ‘ ആയിരുന്നു. പ്രസ്തുത കാലത്ത് അന്നത്തെ 7-ാം വാര്‍ഡില്‍ ഒരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സ്ഥാപിച്ചു. ഗ്രാമവികസന...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 5, 2026

ലോകപരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭയും, പരിസ്ഥിതി ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു

വള്ളിക്കോട്: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വള്ളിക്കോട് ഗ്രാമപഞ്ചായത്ത്‌ ആഡിറ്റോറിയത്തിൽ പ്രത്യേക ഗ്രാമസഭാ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ബീനാ സോമൻ യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. പ്രസന്നാ രാജൻ ചടങ്ങിൽ അധ്യക്ഷത...

കൂടുതൽ വായിക്കുക