വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ നല്‍കുന്നു
June 5, 2026
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ നല്‍കുന്നതിന്റെ ഭാഗമായി സ്ഥല പരിശോധന നടത്തയതില്‍ നിരവധി കെട്ടിടങ്ങള്‍ പഞ്ചായത്ത് അനുമതി ഇല്ലാതെ നിലവിലുള്ള കെട്ടിടത്തോട് കൂട്ടിചേര്‍ക്കലുകള്‍ വരുത്തുകയോ പഴയത് പൊളിച്ച് നീക്കി പുതിയത് നിര്‍മ്മിക്കുകയോ ചെയ്തുട്ടുള്ളതായി ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ മാറ്റം വരുത്തിയ കെട്ടിടങ്ങള്‍ ഗ്രാമപഞ്ചായത്തില്‍ നിയമാനുസൃതം അപേക്ഷ സമര്‍പ്പിച്ച് നികുതി പരിഷ്കരിക്കേണ്ടതാണ്. 30.06.2026 നു മുന്‍പ് നികുതി പരിഷ്കരിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാത്ത പക്ഷം 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ 2019 എന്നിവ പ്രകാരം പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ് എന്ന വിവരം അറിയിക്കുന്നു.