തൃക്കോവില്‍ ശ്രീ പത്മനാഭസ്വാമി മഹാക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന തൃക്കോവിൽ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, മഹാവിഷ്ണുവിനെ പ്രതിഷ്ഠയായുള്ള ഒരു ഹിന്ദു ക്ഷേത്രമാണ്. ഈ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
പ്രാദേശിക ഐതിഹ്യങ്ങൾ പ്രകാരം, തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് ശേഷം അതിന്റെ സമാനരൂപത്തിലുള്ള രണ്ടാമത്തെ ക്ഷേത്രമായാണ് ഇതിനെ കണക്കാക്കുന്നത്.