ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭയും, പരിസ്ഥിതി ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു
June 5, 2026
വള്ളിക്കോട്: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ആഡിറ്റോറിയത്തിൽ പ്രത്യേക ഗ്രാമസഭാ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബീനാ സോമൻ യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. പ്രസന്നാ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. വി. എൻ. അനിൽ സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. സുമേഷ്. സി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ജയശ്രീ. ജെ, ശ്രീ. അജിൽ ഡേവിഡ് ജോൺ എന്നിവരും, പത്തനംതിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലും മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ജേതാവുമായ ശ്രീമതി. സുലേഖ പുരുഷോത്തമന് എന്നിവര്‍ യോഗത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജയിസി കോശി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ. ആർ. മോഹനൻ നായർ, ശ്രീമതി. ലേഖ ജയകുമാർ, മിനി. സി. അജയൻ, ബിജി പീറ്റർ എന്നിവരും വിദ്യാർത്ഥികൾ, അധ്യാപകർ, ഹരിതകർമ്മസേനാ പ്രവർത്തകർ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പ്രത്യേക ഗ്രാമസഭയിൽ സജീവമായി പങ്കെടുത്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി. സുനിത ബി. ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.